ദിവസ ഫലം (13.05.2008)
മേടംസഹോദര തുല്യരില്‍നിന്ന് അനുകൂല തീരുമാനം ഉണ്ടാകും. വാര്‍ത്താമാധ്യമരംഗത്ത് പ്രശസ്തി. രോഗങ്ങള്‍ കുറയും. തൊഴില്‍രംഗത്തെ കലഹം പരിഹരിക്കപ്പെടും. രാഷ്‌ട്രീയമേഖലയില്‍ പ്രശസ്തി. മാതാപിതാക്കളില്‍നിന്ന് ധനസഹായം. ഭൂമിസംബന്‌ധമായി കേസുകള്‍ക്ക് സാധ്യത.
ഇടവംസാമ്പത്തികമായി നേട്ടം. കേസുകളില്‍ പ്രതികൂലഫലം. ഗുരു തുല്യരില്‍നിന്ന് സഹായം. പൂര്‍വികസ്വത്ത് സ്വന്തമാകും. ഗൃഹനിര്‍മ്മാണത്തില്‍തടസ്സം. കടബാധ്യത തീരാനുള്ള മാര്‍ഗ്ഗം തുറന്നുകിട്ടും. വിനോദയാത്രയ്ക്ക് യോഗം
മിഥുനംചുറ്റുപാടുകളില് പൊതുവായ മതിപ്പ് കൂടും. പെണ്‍കുട്ടികളുടെ സ്വപ്‌നങ്ങളെല്ലാം സാക്ഷാത്കരിക്കും. ഉയര്‍ന്ന പദവികള്‍ തേടിവരും. സുഹൃദ് സന്ദര്‍ശനത്താല്‍ സന്തോഷം കൈവരും. പുതിയ വസ്ത്രം, ആഭരണം എന്നിവ ലഭ്യമാകും. എന്തു ചെലവു ചെയ്‌തും സ്വത്തു തര്‍ക്കങ്ങളില്‍ പരിഹാരമുണ്ടാക്കും
കര്ക്കിടകംദാമ്പത്യകലഹം മാറും. സന്താനങ്ങളില്‍നിന്ന് ധനസഹായം. നല്ല സുഹൃത്തുക്കളെ കിട്ടും. ലോണ്‍, ചിട്ടി എന്നിവയിലൂടെ ധനലബ്‌ധി. ഗൃഹനിര്‍മ്മാണത്തില്‍ പുരോഗതി. കുടുംബാംഗങ്ങള്‍ തമ്മില്‍ കലഹസാധ്യത. നിയമപാലകര്‍ക്ക് തൊഴിലില്‍ പ്രശ്‌നങ്ങള്‍.
ചിങ്ങംഏര്പ്പെടുന്ന ഏതു കര്യത്തിലും അതീവ ശ്രദ്ധ ആവശ്യമാണ്. അനാവശ്യമായ വിവാദം ഉണ്ടാകാന്‍ സാധ്യത. തൊഴില്‍ സംബന്ധിച്ച പ്രതിസന്ധി ഉണ്ടാവാന്‍ സാധ്യത. ആരോഗ്യ നില മോശമായേക്കും. രോഗമുള്ളവര്‍ക്ക് രോഗം മൂര്‍ച്ഛിക്കും. വിദ്യാഭ്യാസത്തില്‍ ഉണ്ടായിരുന്ന തടസ്സം മാറും.
കന്നിവിവാഹ ആലോചനയുമായി ബന്ധപ്പെട്ട് അപമാനം നേരിടാന്‍ സാധ്യതയുണ്ട്. വിദേശയാത്രയിലെ തടസ്സം മാറുന്നതാണ്. വാഹനസംബന്ധമായ കേസുകളില്‍ പ്രതികൂല തീരുമാനം ഉണ്ടായേക്കും. പൊലീസ്, കോടതി എന്നീ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉദ്യോഗ കയറ്റം പ്രതീക്ഷിക്കാം.
തുലാംതൊഴില്രംഗത്തെ കലഹം പരിഹരിക്കപ്പെടും. അനാവശ്യമായ അലച്ചില്‍ കൊണ്ട് ബുദ്ധിമുട്ടും. സര്‍ക്കാരില്‍നിന്ന് പല തരത്തിലുള്ള സഹായം ലഭിക്കും. രാഷ്‌ട്രീയമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മെച്ചപ്പെട്ട സമയമാണ്. വിവിധ മേഖലകളില്‍ കൂടുതല്‍ അധികാരം കിട്ടും.
വൃശ്ചികംവാഹനം, ഗൃഹം എന്നിവ കിട്ടാന്‍ യോഗം കാണുന്നുണ്ട്. മുടങ്ങി കിടന്ന വീടുപണി പൂര്‍ത്തിയാകും. അപ്രതീക്ഷിതമായ ധനലബ്‌ധി ഉണ്ടാകുന്നതാണ്. സഹോദരങ്ങളില്‍നിന്ന് സഹായം ലഭിക്കും. ഭൂമിയുമായി ബന്ധപ്പെട്ട ക്രയവിക്രയത്തിലൂടെ ധനനഷ്‌ടം ഉണ്ടാവാന്‍ സാധ്യത. നല്ല സുഹൃത്തുക്കളെ ലഭിക്കും
ധനുപണമിടപാടുകളില് നല്ല ലാഭം ഉണ്ടാകും. ദാമ്പത്യ ബന്ധം മെച്ചപ്പെടും. ആദ്യപകുതിയില്‍ അലച്ചിലും അനാവശ്യ പണച്ചിലവും ഉണ്ടാകും. പുതിയ സംരംഭങ്ങളില്‍ ഏര്‍പ്പെടാന്‍ തയ്യാറാകും. കടം സംബന്ധിച്ച പ്രശ്‌നങ്ങളില്‍ പരിഹാരം കാണും.
മകരംചുറ്റുപാടുകള് പൊതുവേ നന്നായിരിക്കും. കുടുംബ വിഷയങ്ങള്‍ മറ്റുള്ളവരോട് അധികമായി ചര്‍ച്ച ചെയ്യാതിരിക്കുന്നത് നല്ലത്‌പുതിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ശ്രമിക്കും. അവിവാഹിതരായ പെണ്‍കുട്ടികള്‍ക്ക് ചെറിയ ചെറിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം.
കുംഭംപ്രേമബന്ധത്തില് കലഹം. സഹോദരങ്ങളുടെ സഹായം ലഭിക്കും. ഭൂമിസംബന്‌ധമായ ബിസിനസിലൂടെ കൂടുതല്‍ പ്രശസ്തിയും ധനലാഭവും ഉണ്ടാകും വസ്തുക്കളുടെ ക്രയവിക്രയത്തിലൂടെ ധനനഷ്‌ടത്തിന് യോഗം.വാഹനങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ ശ്രദ്ധിക്കണം. വിദ്യാരംഗത്തെ തടസ്സംമാറും.
മീനംടെന്ഷന്, അലച്ചില്‍ എന്നിവ ഇല്ലാതാകും. ചെറിയതോതില്‍ പണപ്രശ്‌നങ്ങള്‍ പലതുണ്ടാകും. വീട്ടില്‍ മംഗള കര്‍മ്മങ്ങളൊന്നും നടന്നില്ലെങ്കിലും സന്തോഷവും ശാന്തതയും കളിയാടും. ദാമ്പത്യ ബന്ധത്തില്‍ മെച്ചമുണ്ടാകും. പണമിടപാടുകളില്‍ ലാഭം ഉണ്ടാകും.